LATEST

’13ാമത് കേരള മുഖ്യമന്ത്രി’; കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തിൽ വിവാദം


തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കിടെയിലെ മുഖ്യമന്ത്രി പോരിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ച് വിക്കിപീഡിയ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. വിമർശനമുയർന്നതോടെ വിവരണം നീക്കം ചെയ്യപ്പെട്ടു. അതേസമയം, മുഖ്യമന്ത്രി ചർച്ചകളോട് താത്‌പര്യമില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. താത്‌പര്യമില്ലായ്‌മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ചർച്ച ചെയ്യുന്നവർ ചെയ്യട്ടേയെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.


Source link

Back to top button