LATEST

ജീവിതത്തിനു വെളിച്ചമായി സംഗീതം, ‘മുത്തൂസ് സിംഗിംഗ് ബാംബു’ ബാൻഡ് തുടങ്ങാൻ മുത്തു, പേരിനുപിന്നിലുണ്ട് ചെറിയൊരു ഇഷ്‌ടം


‘ചിന്ന തായവൾ തന്ത രാസാവേ…’ പഴയ സൂപ്പർ ഹിറ്റ് ചിത്രം ദളപതിയിലെ ഇളയരാജ സംഗീത സംവിധാനം ചെയ്‌ത ആ മനോഹര ഗാനം പുല്ലാങ്കുഴലിൽ വായിച്ച് മുത്തു വീ‌ഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. പോസ്റ്റ് കണ്ട് ഫോളോവേഴ്‌സിന് വളരെയധികം സന്തോഷമായി. മനോഹരമെന്നും ഒരു പ്രോഗ്രാം ഞാൻ തരുമെന്നും പലരും കമന്റ് ചെയ്‌തു. തൃശൂർ വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശി മുത്തുവിന് സംഗീതം എന്നത് ജീവിതമാണ്. 52 വർഷമായി അകക്കണ്ണിൽ ജീവിതം നയിക്കുന്ന മുത്തുവിന് വെളിച്ചമാണ് സംഗീതം. മൂന്ന് പതിറ്റാണ്ടിലധികമായി സംഗീതവേദികളിൽ സജീവമാണ് മുത്തു ചിറ്റണ്ട. സ്‌കൂൾ കാലം മുതൽ തന്നെ പാട്ട് വലിയ ഇഷ്‌ടമായിരുന്നു. വോക്കൽ ആണ് ശാസ്‌ത്രീയമായി പഠിച്ചത്. പക്ഷെ ഇഷ്‌ടം തോന്നിയത് ഓടക്കുഴലിനോടാണ്. പഠിച്ചിട്ടില്ലെങ്കിലും തെല്ലുപോലും തെറ്റില്ലാതെ ഓടക്കുഴൽ വായിക്കാൻ മുത്തു ശീലിച്ചു.


Source link

Back to top button