LATEST

മുണ്ടത്തിക്കോട് ദുരന്തം; ഗുരുതരമായി പൊള്ളലേറ്റ കരാറുകാരനും മരിച്ചു, ഇതോടെ മരണം 15 ആയി


തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കരാറുകാരൻ സതീശൻ (46) മരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ടൊരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ടൊരുക്കിയത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്ത് കൈവഴക്കം വന്ന വ്യക്തിയായിരുന്നു. മാത്രമല്ല, തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതും സതീശനായിരുന്നു. മണി ഫയർവർക്‌സ് എന്ന പേരിലായിരുന്നു വെടിക്കെട്ട് നിർമാണ ശാലയുടെ ലൈസൻസ് എടുത്തിരിക്കുന്നത്.


Source link

Back to top button