test del 4 copy of del 3
വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിച്ചു; വിസർജ്യം പുരട്ടിയ തുണികൊണ്ട് ശ്വാസം മുട്ടിക്കാനും ശ്രമം

കോഴിക്കോട് ∙ താമരശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം. സന്ധ്യനേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നുകയറിയത്. വിസർജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വച്ചപ്പോൾ ഓടിമറഞ്ഞതായാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. ഇതിനിടെ പുറകുവശത്തെ വാതിലടയ്ക്കാന്‍ മറന്നിരുന്നു. ഈ സമയത്ത് അകത്തു കടന്ന പ്രതി ഒരു നൈറ്റി മുറിയിലെ അലമാരയില്‍ നിന്നും കവര്‍ന്ന് വീടിന്റെ പുറകുവശത്തെ ശുചിമുറിയില്‍ പോയി വിസര്‍ജ്യം പുരട്ടിയ ശേഷമാകും തിരിച്ചുവന്നതെന്നാണ് കുടുംബം പറയുന്നത്. മറ്റൊരു മുറിയില്‍ കമിഴ്ന്ന് കിടന്ന് മൊബൈല്‍ നോക്കുകയായിരുന്ന 19കാരിയുടെ കണ്ണും മുഖവും ഈ തുണികൊണ്ട് അമര്‍ത്തിപ്പിടിക്കുകയായിരുന്നു.
Source link


