LATEST NEWS
ഉങ്ക വിജയ്, ഉങ്ക വിജയ്; തമിഴ്നാട്ടിൽ ‘ദളപതി’ തരംഗം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, അട്ടിമറി മുന്നേറ്റവുമായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കാഴ്ചവെക്കുന്നത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, എല്ലാവരും ഉറ്റുനോക്കിയിരുന്ന വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്ത് വൻ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിർണായക മണ്ഡലങ്ങളിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറുന്നത് ഏവരെയും അമ്പരപ്പിക്കുകയാണ്. തമിഴ്നാട്ടിലെ പതിറ്റാണ്ടുകൾ നീണ്ട ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായത്തിന് അന്ത്യം കുറിച്ച് മൂന്നാമതൊരു ശക്തിയുടെ ഉദയത്തിനാണ് ഈ തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിക്കുന്നത്.
Source link


