test del 5 copy of del 3
ഹോർമുസ് ലോട്ടറി അടിച്ചത് കേരളത്തിലെ ഈ തുറമുഖത്തിന് ! ‘വെയ്റ്റിങ് ലിസ്റ്റിൽ’ 100 കപ്പലുകൾ; സഹായം തേടി യുഎസ് കപ്പലുകളും

തിരുവനന്തപുരം∙ ഹോർമുസ് അടച്ചതോടെ വിഴിഞ്ഞത്തിന് സാധ്യതകൾ തുറന്നു. സംശയിക്കേണ്ട വിഴിഞ്ഞത്ത് ബർത്ത് ചോദിച്ച് നൂറോളം കപ്പലുകളാണ് കാത്തുകിടക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള 8 ഷിപ്പിങ് കമ്പനികളുടെ നൂറോളം കപ്പലുകളാണ് ദുബായ് തുറമുഖത്തേക്കു പോകാന്‍ കഴിയാതെ വിഴിഞ്ഞത്ത് അടുപ്പിക്കാന്‍ അനുമതി തേടിയത്. രാജ്യാന്തര ഷിപ്പിങ് റൂട്ടില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അടുത്താണ് വിഴിഞ്ഞം തുറമുഖം. അതേസമയം മുംബൈ, മുന്ദ്ര തുറമുഖങ്ങളിലേക്ക് മണിക്കൂറുകളുടെ അധികയാത്ര വേണ്ടിവരും. പക്ഷേ കാര്യമില്ല. സ്ഥലക്കുറവു മൂലം ഇത്തരം അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്ന പരിമിതി മാത്രമാണ് നിലവില്‍ വിഴിഞ്ഞത്തുള്ളത്. യൂറോപ്പ്, തെക്കേ അമേരിക്ക, ചൈന, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും വിഴിഞ്ഞത്തേക്കു കപ്പലെത്തുന്നത്. അതുകൊണ്ടു തന്നെ പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം ഒരു മണിക്കൂര്‍ പോലും വിഴിഞ്ഞത്ത് ബെര്‍ത്ത് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായില്ല. നിലവിലുള്ള 800 മീറ്റര്‍ ബെര്‍ത്തില്‍ പരമാവധി രണ്ട് മദര്‍ഷിപ്പുകള്‍ അല്ലെങ്കില്‍ നാല് ഫീഡര്‍ കപ്പലുകള്‍ മാത്രമേ ബെര്‍ത്ത് ചെയ്യാന്‍ കഴിയൂ. അതു മുഴുവന്‍ എംഎസ്സി കമ്പനി ബുക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ മറ്റൊരു ഷിപ്പിങ് കമ്പനിയുടെ കപ്പലടുപ്പിക്കാന്‍ സ്ഥലമില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ തുറമുഖത്തു കൈകാര്യം ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ബെര്‍ത്ത് 2 കിലോമീറ്ററും യാര്‍ഡ് 1 ലക്ഷം ടിഇയുവുമായാണ് മാറ്റുന്നത്. 2027ല്‍ ബെര്‍ത്ത് 800ല്‍നിന്ന് 1200 മീറ്റര്‍ ആക്കും. അപ്പോള്‍ മൂന്ന് മദര്‍ഷിപ്പുകള്‍ ഒരേസമയം ബെര്‍ത്തു ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. 10000 കോടി രൂപയാണ് അടുത്തഘട്ട വികസനത്തിനായി അദാനി ഗ്രൂപ്പ് ചെലവഴിക്കുന്നത്.
Source link


