ഒരാളുടെ ഭംഗി അയാളുടെ കാലുകളിലെ വൃത്തിയിലാണത്രേ! ഉപ്പൂറ്റി സുന്ദരമാക്കാൻ നാരങ്ങയുടെ തൊലി കൊണ്ടൊരു എളുപ്പവിദ്യ

പ്രതീകാത്മക ചിത്രം
ഒരാളുടെ ഭംഗി വിലയിരുത്തുന്നത് മുഖത്തിന്റെ സൗന്ദര്യം നോക്കി മാത്രമല്ലെന്ന് കേട്ടിട്ടില്ലേ? കാലുകൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കുന്നുവെന്നത് അയാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുമെന്നണ് പറയപ്പെടുന്നത്. മുഖകാന്തിക്ക് ധാരാളം ഫെയ്സ്പാക്കുകൾ ഉപയോഗിക്കാറുണ്ടെങ്കിലും കാലുകളുടെ സംരക്ഷണത്തിന് സമയം കണ്ടെത്തുന്നവർ വിരളമാണ്.
തിരക്കിട്ട ജീവിതത്തിൽ കാലുകളുടെ സംരക്ഷണം ശ്രദ്ധിക്കാൻ പറ്റാത്തവർ വിഷമിക്കേണ്ട. ചുരുങ്ങിയ സമയംകൊണ്ട് വീട്ടിൽതന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് കാൽപ്പാദത്തെ സുന്ദരമാക്കാം. അധികസമയം ചെലവഴിക്കാതെ തന്നെ കാലിന്റെ സംരക്ഷണം ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. കാൽപ്പാദം ആരോഗ്യമുള്ളതും വൃത്തിയുള്ളതുമായാൽ നമ്മുടെ ആത്മവിശ്വാസം വർദ്ധിക്കും.
കാൽപ്പാദം സുന്ദരമാക്കാനുള്ള ചില പൊടിക്കൈകൾ
കുളിക്കുമ്പോൾ നാരങ്ങയുടെ തൊലി ഉപ്പൂറ്റിയിൽ നന്നായി ഉരയ്ക്കുക. ആഴ്ചയിൽ ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് ഉപ്പൂറ്റി മിനുസമാക്കാനും വിണ്ടുകീറൽ ഒഴിവാക്കാനും സഹായിക്കും.
രണ്ടു സ്പൂൺ ഗ്ലിസറിനും നാരങ്ങാനീരും ചേർത്ത് ദിവസവും കുളി കഴിഞ്ഞ് കാലിൽ തേച്ചുപിടിപ്പിച്ചാൽ കാലുകളിലെ വരണ്ട ചർമം മാറ്റാനും തിളക്കമുള്ളതാക്കാനും സഹായിക്കും.
തൈരും നാരങ്ങനീരും ഗ്ലിസറിനും കടലമാവും ചേർത്ത് പേസ്റ്റ് പോലെയാക്കി കാലുകളിൽ പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് കഴുകികളയുക. കാലിലെ ചർമത്തിന്റെ തിളക്കത്തിനും മൃദുലതയ്ക്കും ഇത് സഹായിക്കും.
ഇളംചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത് അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേർക്കുക, ഇതിലേക്ക് പാദങ്ങൾ മുക്കി വയ്ക്കണം. 20 മിനിട്ട് ഇങ്ങനെ തന്നെ വയ്ക്കുക. പാദങ്ങൾ മൃദുവും വൃത്തിയുള്ളതാക്കാനും ഇങ്ങനെ ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നത് വളരെ നല്ലതാണ്.
RELATED TOPICS: CRACKED HEELS REMEDY, HEEL CARE TIPS, NARANGATHOLI BEAUTY TIP, UPPOOTI CARE, LEMON PEEL FOR HEELS
Source link


