LATEST
വോട്ടിംഗ് ശതമാനം കൂട്ടിയത് എസ്.ഐ.ആർ: കമ്മിഷൻ

ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ടത് ആകെയുള്ള 2,71,42,952 വോട്ടിന്റെ 78.27 ശതമാനമാണ്. അതിനൊപ്പം മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അവശ്യസർവീസുകാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ എന്നീ 376971 വോട്ടർമാരിൽ 3,68,193 പേർ വോട്ടു ചെയ്തു. നിയോജകമണ്ഡലങ്ങളിലെ അന്തിമ വോട്ടിംഗ് ശതമാനവും വോട്ടെണ്ണൽ ദിവസം ഇൻഡക്സ് കാർഡിനൊപ്പം അറിയിക്കും.വോട്ടിന്റെ കണക്കുകൾ പുറത്തുവിടാൻ വൈകിയിട്ടില്ല. പോസ്റ്റൽ വോട്ടിന്റെ കണക്ക് സമാഹരിക്കാൻ മൂന്നു ദിവസം മാത്രമാണെടുത്തത്. ഇത് ദേശീയ തലത്തിൽ നോക്കുമ്പോൾ വളരെ വേഗത്തിലുള്ള നടപടിയാണെന്നും കമ്മിഷൻ വ്യക്തമാക്കി. വോട്ട് കണക്ക് :
Source link


