test del 2
വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ മാറ്റി, ഒരാൾ കസ്റ്റഡിയിൽ

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വൈറ്റ്ഹൗസ് ലേഖകരായ മാധ്യമപ്രവർത്തരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.പ്രസിഡന്റും പ്രഥമ വനിതയും മറ്റ് എല്ലാ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു. ഒരു വ്യക്തി കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ യുഎസ് ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.പിന്നീട് ഡിന്നർ പരിപാടി പുനരാരംഭിച്ചു. ട്രംപിന്റെ നിർദേശത്തോടെയായിരുന്നു ഇത്. ട്രംപ് പരിപാടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങിയെങ്കിലും യുഎസ് ഉദ്യോഗസ്ഥർ ഇതിന് അനുവദിച്ചില്ലെന്നും സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടിയതായി എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Source link


