test del 5 copy of del 3
അശോക് മിത്തൽ കൂറുമാറി; വീട് നഷ്ടപ്പെട്ടത് അരവിന്ദ് കേജ്‌രിവാളിന്

ന്യൂഡൽഹി ∙ ആംആദ്മി പാർട്ടിയിൽനിന്ന് 7 രാജ്യസഭാംഗങ്ങൾ കൂറുമാറിയതോടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ താമസസ്ഥലവും നഷ്ടപ്പെട്ടു. മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഡൽഹിയിൽ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കേജ്‌രിവാളിന്റെ താമസം. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് കേജ്‌രിവാൾ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഔദ്യോഗിക വസതി വിട്ട് രാജ്യസഭാംഗം എന്ന നിലയിൽ അശോക് മിത്തലിനു കിട്ടിയ വസതിയിലേക്കു താമസം മാറിയത്.തൊട്ടുപിന്നാലെ സ്വകാര്യ പണം ഉപയോഗിച്ച് ഈ വസതി മോടിപിടിപ്പിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ‘ശീഷ്മഹൽ 2’ എന്നാണ് കേജ്‌രിവാളിന്റെ പുതിയ വീടിനെ ബിജെപി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ കേജ്‌രിവാൾ താമസിച്ചിരുന്ന ബംഗ്ലാവ് സർക്കാർ ഖജനാവിലെ കോടികൾ ഉപയോഗിച്ച് മോടിപിടിപ്പിച്ചെന്നു ബിജെപി ആരോപിച്ചിരുന്നു. ശീഷ്മഹൽ (ചില്ലുകൊട്ടാരം) എന്നാണ് ബിജെപി നേതാക്കൾ ആ ബംഗ്ലാവിനെ വിശേഷിപ്പിച്ചത്. അധികാരത്തിലെത്തിയതിനു പിന്നാലെ തങ്ങളുടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഈ വീട്ടിൽ താമസിക്കില്ലെന്നും പ്രഖ്യാപിച്ചു. ശീഷ്മഹലിന്റെ മോടിപിടിപ്പിക്കലുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് നിയമസഭയിലും വലിയ ഒച്ചപ്പാടുണ്ടാക്കി.
Source link


