test del 4 copy of del 3

വേനൽചൂട് അസഹനീയമായപ്പോൾ ചേരകളും വീട്ടിൽ കയറിത്തുടങ്ങി; വീട്ടമ്മയ്ക്ക് കടിയേറ്റു


വെഞ്ഞാറമൂട് ∙ വേനൽചൂട് അസഹനീയം. ചേരകളും വീടിനുള്ളിലേക്ക് പ്രവേശിച്ചു തുടങ്ങി. കഴി‍ഞ്ഞ ദിവസം പുല്ലമ്പാറയിൽ ചേര കടിച്ച് വീട്ടമ്മയ്ക്ക് പരുക്കേറ്റു. പുല്ലമ്പാറ മരുതുംമൂട് വീട്ടിൽ ഷീബയ്ക്ക് (51) ആണ് പരുക്കേറ്റത്. വീടിനോട് ചേർന്നുള്ള ചെറിയ വിറക് അടുപ്പ് ഉപയോഗിക്കുന്ന അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിലാണ് ചേര കടിച്ചത്. വിറക് ഇരിക്കുന്ന ഭാഗത്തു നിന്നും വിറക് എടുക്കാൻ ശ്രമിക്കുമ്പോൾ വീട്ടമ്മയുടെ കയ്യിൽ തള്ളവിരലിൽ കടിക്കുകയായിരുന്നു.


Source link

Back to top button