test del 4 copy of del 3

റോഡിൽ തലങ്ങും വിലങ്ങും വെള്ള വരകൾ; കുഴങ്ങി യാത്രക്കാർ: ആ വരയുടെ പ്രത്യേകതയെന്ത് ?


കോട്ടയം ∙ നാട്ടകം–പാറേച്ചാൽ ബൈപാസ് റോഡിൽ തിരുവാതുക്കൽ ജംക്‌ഷനിൽ പൊതുമരാമത്ത് വിഭാഗം വരച്ച വെള്ള വരകൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കുമുണ്ടാക്കുന്ന സംശയങ്ങൾ ചില്ലറയല്ല. വരകളിലെ വ്യത്യാസവും എണ്ണക്കൂടുതലുമാണു സംശയത്തിനു കാരണം. നാട്ടകം–പാറേച്ചാൽ ബൈപാസ്, കോട്ടയം–കാരാപ്പുഴ–തിരുവാതുക്കൽ, കോട്ടയം–പുത്തനങ്ങാടി–തിരുവാതുക്കൽ, കുമരകം–ഇല്ലിക്കൽ റോഡുകളുടെ സംഗമകേന്ദ്രമായ ഭാഗമാണു തിരുവാതുക്കൽ ജംക്‌ഷൻ.വരയുടെ പ്രത്യേകതകൾ വെള്ള നിറത്തിലുള്ള വരകൾ കാൽനട യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് അടയാളപ്പെടുത്തുന്നത്. റോഡിൽ സീബ്രാ ക്രോസിങ് ഉണ്ടെന്ന സൂചനയും ഇതോടൊപ്പം നൽകും. വെള്ള വരയിലേക്കു പ്രവേശിക്കുമ്പോൾ ഡ്രൈവർമാർ വേഗം കുറയ്ക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം.


Source link

Back to top button