test del 3

4250 പൊലീസ് ഉദ്യോഗസ്ഥർ, 71 ആംബുലൻസുകള്‍; തത്സമയ വിവരങ്ങൾക്ക് വെബ്സൈറ്റ്… പൂരം ഓൺ


തൃശൂർ ∙ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്ക് പൊലീസ് സുരക്ഷാ വിന്യാസം സജ്ജമാക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. 40 ഡിവൈഎസ്പിമാർ, 70 ഇൻസ്പെക്ടർമാർ, 330 സബ് ഇൻസ്പെ്കടർമാർ, 3600 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, 200 വനിത പൊലീസുദ്യോഗസ്ഥർ എന്നിങ്ങനെ 4250 ഉദ്യോഗസ്ഥരെയാണ് ഈ വർഷം നിയോഗിച്ചിരിക്കുന്നത്.അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രികളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ടൗണിലുള്ള 8 ആശുപത്രികളിൽ പൊലിസ് എയ്ഡ് പോസ്റ്റ് സേവനം ഉണ്ടായിരിക്കും. 71 ആംബുലൻസുകളുടെ സേവനം ഉണ്ടായിരിക്കും. സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനായി 50 ഷാഡോ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയാൽ ആന്റി ഡ്രോൺ സിസ്റ്റം ഉപയോഗിച്ച് അത് പിടിച്ചെടുക്കുന്നതായിരിക്കും. പൂരത്തിന്റെ തത്സമയ വിവരങ്ങൾ അറിയുന്നതിനായി തൃശൂർ സിറ്റി പൊലീസിന്റെ മൊബൈൽ ഫ്രന്റ്‌ ലി വെബ്സൈറ്റ് തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.തൃശൂർ ∙ പൂരനഗരിയിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളുമായി ഇത്തവണയും സേവാഭാരതി. ഇന്നു10 കേന്ദ്രങ്ങളിൽ ഔഷധ കുടിവെള്ള വിതരണം, രണ്ടിടത്ത് ഭക്ഷണ വിതരണം, മൂന്ന് കേന്ദ്രങ്ങളിൽ മെഡിക്കൽ എയ്ഡ് പോസ്റ്റ്, ഇൻഫർമേഷൻ സെന്ററുകൾ, 12 ആംബുലൻസ് സർവീസുകൾ എന്നിവ ഒരുക്കും. അടിയന്തര ഘട്ടങ്ങളിൽ ഡിസാസ്റ്റർ മാനേജ്മെന്റിൽ പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.


Source link

Back to top button