test del 3

വൈദ്യുതിയും പണി തന്നു തുടങ്ങി..; കെഎസ്ഇബിയുടെ ‘പാതിരാ ക്രൂരത’യിൽ പകച്ചും പുകഞ്ഞും ജനം


കൊല്ലം ∙ കെഎസ്ഇബിയുടെ ‘പാതിരാ ക്രൂരത’യിൽ പകച്ചും പുകഞ്ഞും കൊല്ലം. പകലിൽ പുറത്തേക്കിറങ്ങിയാൽ കത്തുന്ന സൂര്യൻ തൊട്ടുമുകളിൽ, രാത്രിയിലാണെങ്കിലും ചൂടിനു കുറവില്ല, ഇതിൽ നിന്നെല്ലാം ആശ്വാസം നേടാനായി ഫാനിട്ടോ എസിയിട്ടോ ഇരിക്കാമെന്നു കരുതിയാൽ വൈദ്യുതിയും പണി തന്നു തുടങ്ങി. ചൂട് സകല റെക്കോർഡുകളും ഭേദിച്ചു കുതിക്കുമ്പോൾ വൈദ്യുതിയില്ലാതെ ഉരുകുകയാണ് നാട്. മുൻകൂട്ടി പ്രഖ്യാപിക്കുകയോ അറിയിപ്പ് നൽകുകയോ ചെയ്യാതെയാണ് രാത്രികളിൽ 15 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജില്ലയിലെ എല്ലാ മേഖലകളിലും ഏറിയും കുറ‍ഞ്ഞും നിയന്ത്രണമുണ്ട്.താരതമ്യേന ജില്ലയിൽ വൈദ്യുതി നിയന്ത്രണവും മുടക്കവും കുറവുള്ള മേഖലയാണ് കൊല്ലം നഗരമേഖല. എന്നാൽ കഴിഞ്ഞ 3 ദിവസങ്ങളായി രാത്രികളിൽ നഗരത്തിലും വൈദ്യുതി നിയന്ത്രണം വന്നുകഴിഞ്ഞു. തേവലക്കര, ചവറ, പന്മന മേഖലകളിൽ വൈദ്യുതി മുടക്കം പതിവാണ്. വിഷയത്തിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടാകുന്നുണ്ട്. തേവലക്കരയിൽ കോൺഗ്രസ് ജനപ്രതിനിധികൾ സെക്‌ഷൻ ഓഫിസ് ഉപരോധിക്കുകയും എക്സിക്യൂട്ടീവ് എൻജിനീയറെ വരുത്തിച്ചു ചർച്ചനടത്തി ഉറപ്പ് വാങ്ങുകയും ചെയ്തു. ബിജെപി ഓഫിസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. മണിക്കൂറുകൾ വൈദ്യുതി തടസ്സം നേരിട്ട കഴിഞ്ഞ ദിവസം ഉപഭോക്താക്കൾ ഓഫിസിനുള്ളിൽ കയറി ബഹളം ഉണ്ടാക്കുകയും സംഘർഷം ഉണ്ടായതോടെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സെക്‌ഷൻ ഓഫിസുകളുടെ പരിധിയിൽ 110 കെവി സബ്സ്റ്റേഷൻ ചവറയിൽ മാത്രമാണ്. തേവലക്കരയിൽ സബ് സ്റ്റേഷനു അനുമതി ലഭിച്ചെങ്കിലും തുടർ നടപടികൾ പൂർത്തിയായിട്ടില്ല.പരാതികളുമായി സെക്‌ഷൻ ഓഫിസുകളിലേക്ക്


Source link

Back to top button