test del 3

ഇന്ദിരയുടെ ജീവൻ രക്ഷിക്കാൻ വളർത്തു നായയും ശ്രമിച്ചു; ഏറെ നേരം സാരിയിൽ കടിച്ചു പിടിച്ച് ‘ഷിംബ’: പക്ഷേ..;


വൈശ്യംഭാഗം ∙ വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയ്ക്ക് (65) പാമ്പുകടിയേറ്റത് വെള്ളിയാഴ്ച ഡോക്ടറെ കണ്ടശേഷം തിരികെ വീട്ടിൽ വന്നപ്പോഴാണ്. വൈകിട്ട് അഞ്ചോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണ് ഇന്ദിരയ്ക്കു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. 15 മിനിറ്റിനുള്ളിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.പാമ്പു കടിച്ച വിവരം വീടിനുള്ളിൽ കയറിവന്ന് ഇന്ദിര ദിവ്യയോടു പറഞ്ഞു. ഉടൻ സോപ്പ് ഉപയോഗിച്ചു കഴുകി കടിയേറ്റ ഭാഗത്തെ രക്തം ഞെക്കി കളഞ്ഞു. ഇന്ദിര പറഞ്ഞത് അനുസരിച്ചു കടിയേറ്റ ഭാഗത്തിനു മുകളിലായി കെട്ടുകയും ചെയ്തു. തുടർന്നു സമീപവാസിയുടെ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. വാഹനത്തിൽ വരുമ്പോഴും ആശുപത്രിയിൽ എത്തുമ്പോഴും ഇന്ദിരയ്ക്കു കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആശുപത്രിയിലെത്തി ഡോക്ടറോടു പാമ്പുകടിച്ച വിവരം പറഞ്ഞത് ഇന്ദിരയായിരുന്നു. ഉടൻ രക്തം പരിശോധിക്കാൻ കൊടുത്തു. കടിയേറ്റ് അരമണിക്കൂർ കഴിഞ്ഞപ്പോൾ നില വഷളായി. രക്തം പരിശോധിച്ച ഫലം വരുന്നതിനു മുൻപായി ഇന്ദിര കുഴഞ്ഞു. ‘‘ശ്വാസം കിട്ടുന്നില്ലെന്ന് എന്നോടു പറഞ്ഞു. ഉടൻ ഓക്സിജൻ നൽകി തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും 9 മണിയോടെ മരണം സംഭവിച്ചു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും മരുന്നിനോട് പ്രതികരിച്ചില്ല.’’ ദിവ്യ പറഞ്ഞു.കൊടിക്കുന്നിൽ സന്ദർശിച്ചു ഇന്ദിരയുടെ വസതി സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നത് അതീവ ദുഃഖകരമാണെന്ന് എംപി പറഞ്ഞു. എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ ആന്റിവെനം മരുന്നുകളുടെ (എഎസ്‌വി) മതിയായ സ്റ്റോക്ക് ലഭ്യമാക്കുകയും വിതരണം കാര്യക്ഷമമാക്കുകയും ചെയ്യണം. ഇന്ദിരയുടെ കുടുംബത്തിന് അടിയന്തര ധനസഹായവും നഷ്ടപരിഹാരവും സർക്കാർ നൽകണമെന്നും എംപി ആവശ്യപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഗോകുൽ ഷാജി ഒപ്പമുണ്ടായിരുന്നു.


Source link

Back to top button