test del 4 copy of del 3
വെറുംപുളിയല്ല, ഇനി പുനർപുളിക്കും കുടംപുളിക്കും പേറ്റന്റ് മധുരം

കോഴഞ്ചേരി ∙ പുനർപുളിയിൽ നിന്നു ഗാർസീനിയ ആസിഡ് ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് എംജി സർവകലാശാാലയിലെ 3 അധ്യാപകർക്കു സുസ്ഥിര സാങ്കേതികവിദ്യ പേറ്റന്റ് ലഭിച്ചു. കൊക്കം അഥവാ പുനർപുളി (ഗാർസീനിയ ഇൻഡിക്ക), കുടംപുളി (ഗാർസീനിയ ഗമ്മി-ഗുട്ട) എന്നീ പഴങ്ങളുടെ സത്തിൽ നിന്നു ഗാർസീനിയ ആസിഡ് വലിയ അളവിൽ വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്കാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്.സിട്രിക് ആസിഡിന്റെ സ്ട്രക്ചറൽ അനലോഗ് ആയ ഗാർസീനിയ ആസിഡ് ഒരു പ്രധാന ജൈവ സജീവ തന്മാത്രയായാണു പരിഗണിക്കപ്പെടുന്നത്. ഹൈഡ്രോക്സി സിട്രിക് ആസിഡ് (എച്ച്സിഎ) ലാക്ടോൺ രൂപത്തിൽ ഇതു സ്വാഭാവികമായി ഗാർസീനിയ വർഗ്ഗത്തിലെ ഫലങ്ങളിൽ കാണപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ സ്വാധീനിക്കുന്ന കഴിവു കാരണം അമിതവണ്ണ നിയന്ത്രണത്തിനായുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങളിൽ ഇതു പ്രധാന ഘടകമാണ്. കൂടാതെ, ഇത് എടിപി – സിട്രേറ്റ് ലൈയാസ് (ATP-citrate lyase) എന്ന എൻസൈമിനെ തടയുന്നതിലൂടെ കൊഴുപ്പ് നിർമ്മാണ പ്രക്രിയ കുറയ്ക്കാൻ സഹായിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.ഉയർന്ന വിപണിമൂല്യമുള്ള ഗാർസീനിയ ആസിഡിന് 10 മില്ലിഗ്രാമിന് 22,000 രൂപവരെ വിലവരുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു കിലോ പുനർപുളിയിൽ നിന്ന് ഏകദേശം 30–40 ഗ്രാം ഗാർസീനിയ ആസിഡ് വേർതിരിച്ചെടുക്കാനാകും. പരമ്പരാഗത രീതികളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഉയർന്ന ലഭ്യത, കുറഞ്ഞ സോൾവന്റ് ഉപയോഗം, കുറഞ്ഞ നിർമാണസമയം എന്നിവയാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതകൾ.
Source link


