test del 2
വെടിവെപ്പ് നടത്തിയയാളുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും

വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇയാളുടെ യുഎസ് സീക്രട്ട് സർവീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രസിഡന്റ് ഡോണാൾഡ് ട്രംപും നിരവധി മുതിർന്ന യു.എസ്. നേതാക്കളും പങ്കെടുത്ത ചടങ്ങിലേക്കാണ് ഇയാൾ ഓടിക്കയറിയത്. കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുള്ള കോൾ തോമസ് അലൻ ആണ് അക്രമിയെന്ന് യുഎസ് അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.രോഗിയായ ഒരാളെന്ന് ട്രംപ് അക്രമിയെ വിശേഷിപ്പിച്ചു. വാഷിങ്ടൺ ഹിൽട്ടണിൽ നടന്നുക്കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. ട്രംപിനെയും മറ്റു ഉന്നതരേയും ഉടൻ തന്നെ സുരക്ഷിതമായി മാറ്റി.വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്ച രാത്രി പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് മുമ്പ് ഭീഷണിയെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് അറിയിച്ചു. അതേസമയം തനിക്ക് സുരക്ഷയെ കുറിച്ച് ആശങ്കകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മികച്ച ജോലി ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട ദൃശ്യത്തിൽ അക്രമിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അതിവേഗം കീഴടക്കുന്നത് കാണാം. ചടങ്ങ് നടക്കുന്ന മുറിയുടെ 50 യാർഡ് അകലത്തിൽവെച്ചാണ് ഇയാളെ പിടികൂടിയതെന്നും ട്രംപ് അറിയിച്ചു. സംഭവത്തിൽ വളരെ അടുത്തുനിന്ന്് ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.
Source link


