test del 3

ആ മകൻ അച്ഛനു കരൾ നൽകാൻ വർഷങ്ങളോളം കാത്തുനിന്നു; ഒടുവിൽ കരൾ കൊടുത്തപ്പോൾ ജീവൻ കാക്കാൻ അതു മതിയായില്ല…


കോഴിക്കോട് ∙ ആ മകൻ അച്ഛനു കരൾ നൽകാൻ വർഷങ്ങളോളം കാത്തുനിന്നു. ഒടുവിൽ കരൾ കൊടുത്തപ്പോൾ അച്ഛന്റെ ജീവൻ കാക്കാൻ അതു മതിയായില്ല. അച്ഛൻ വിട്ടുപിരിഞ്ഞത് പകുതി കരളുമായി ആശുപത്രിയിലുള്ള ആ മകൻ അറിഞ്ഞതുമില്ല. പ്രശസ്ത അമ്പെയ്ത്ത് പരിശീലകൻ ആൽബിനോ ഫ്രാൻസിസ് ഡിക്രൂസിന്റെ (52) വേർപാട് ഒരു നാടിനെയും കുടുംബത്തെയും വേദനയാലാഴ്ത്തി.സെന്റ് ജോസഫ്സ് സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ബ്രയാൻ തുടർന്ന് പഠിക്കാൻ ചേരാതെ പതിനെട്ട് പൂർത്തിയാകാൻ ഒരു വർഷം കാത്തിരുന്നു. നവംബർ ഒന്നിന് ബ്രയാനു 18 പൂർത്തിയായി. തുടർന്ന് കരൾ നൽകാനുള്ള അനുമതികൾ ശരിയാക്കി. കഴിഞ്ഞ 20ന് രാവിലെ റോബട്ടിക്ക് ശസ്ത്രക്രിയയിലൂടെ ബ്രയാന്റെ കരളിന്റെ ഒരു ഭാഗം ആൽബിനോയ്ക്ക് വച്ചുപിടിപ്പിച്ചു. പക്ഷേ വെള്ളിയാഴ്ച ഉച്ചയോടെ ആൽബിനോ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി.ആൽബിനോ ജില്ലാ അമ്പെയ്ത് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസ്, ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് എന്നിവയുടെയും പരിശീലകനാണ്. ഫിനിക്‌സ് ആർച്ചറി ക്ലബ്ബിന്റെ നടത്തിപ്പുകാരനാണ്. മകൻ ബ്രയാനും അമ്പെയ്ത്ത് താരമാണ്.


Source link

Back to top button