test del 5 copy of del 3
2.80 കോടി കേന്ദ്ര ഫണ്ട് ലഭിക്കാൻ കച്ചവടക്കാർക്ക് ബാധ്യത 2.75 കോടി; കിട്ടാത്ത വണ്ടിക്കും തിരിച്ചടവ്

കോഴിക്കോട് ∙ നഗര വികസനത്തിനുള്ള കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ഫൂഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുമ്പോൾ കഴിഞ്ഞ കോർപറേഷൻ അധികൃതരുടെ യഥാർഥ ലക്ഷ്യം. അതിനു വേണ്ടി സ്വകാര്യ കമ്പനിയെ കൊണ്ടു പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചു. അതിൽ അടിസ്ഥാന സൗകര്യങ്ങളും വണ്ടികളുടെ പരിഷ്കരണവും ഉണ്ടായിരുന്നു. 2.80 കോടിക്ക് കോർപറേഷൻ പ്ലാറ്റ്ഫോം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഹൈടെക് ഉന്തുവണ്ടികൾക്കുള്ള ചെലവ് കച്ചവടക്കാർ എടുക്കണം.കേന്ദ്രത്തിൽ നിന്നുള്ള 2.80 കോടി കിട്ടാൻ കച്ചവടക്കാരുടെ മേൽ അടിച്ചേൽപിക്കപ്പെട്ടത് 2.75 കോടി രൂപയുടെ ബാധ്യത! വൻ തുക വായ്പയെടുത്തു പദ്ധതി നടപ്പാക്കുമ്പോൾ ഇതിന്റെ പ്രായോഗികത സംബന്ധിച്ച പഠനമോ വണ്ടിക്കാരുടെ തിരിച്ചടവ് ശേഷി പരിശോധിക്കുകയോ ചെയ്തില്ല.ബീച്ചിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് കോർപറേഷൻ ഓഫിസ് മുതൽ ബീച്ച് ആശുപത്രി വരെയുള്ള കേന്ദ്രത്തിലാണ്. നറുക്കെടുപ്പിലൂടെയാണു കടക്കാരുടെ സ്ലോട്ട് കണ്ടെത്തിയതെന്നാണ് കോർപറേഷന്റെ വിശദീകരണം. എന്നാൽ നറുക്കെടുപ്പ് പോലും അട്ടിമറിച്ചെന്ന് ആരോപണമുണ്ട്. കോർപറേഷൻ അംഗീകരിച്ച ഡിസൈൻ പ്രകാരം ചായക്കട, ഉപ്പിലിട്ടത്, ഐസ്ക്രീം വണ്ടികൾ എന്നിവ ഇടവിട്ടു സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പദ്ധതി നടപ്പാക്കിയപ്പോൾ ഈ ഡിസൈൻ അട്ടിമറിക്കപ്പെട്ടു. ഇതോടെ ഒരേ സ്വഭാവമുള്ള നാലും അഞ്ചും കടകൾ ഒരേ നിരയിലായി.
Source link


