LATEST

കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; കൊല്ലത്തും എറണാകുളത്തും രണ്ടുപേർക്ക് കടിയേറ്റു


കണ്ണൂർ: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുതുകുടയിൽ നബീസ (75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പാമ്പിന്റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന നബീസ ഇന്നുരാവിലെയാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഒരാഴ്‌ചയ്ക്കിടെ പാമ്പുകടിയേറ്റ് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ്. കൊല്ലത്തും ഒരാൾക്ക് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് പാമ്പുകടിയേറ്റത്. ഇന്നുരാവിലെയാണ് സംഭവം. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. ചുരുട്ടയാണ് കടിച്ചതെന്നാണ് വിവരം. ഉടൻതന്നെ സുദേവനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. സുദേവൻ നിലവിൽ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.


Source link

Back to top button