test del 3
വിളക്കു തെളിക്കാൻ 4 ലീറ്റർ മണ്ണെണ്ണ മോഹിച്ചു; വെളിച്ചമേകി കെഎസ്ഇബി

അഞ്ചൽ ∙ വിളക്കു തെളിക്കാൻ നാലു ലീറ്റർ മണ്ണെണ്ണ മോഹിച്ചയാൾക്കു വീടാകെ വെളിച്ചം നൽകി കെഎസ്ഇബി. അതു നാടിന്റെ സന്തോഷമായി, കെഎസ്ഇബിയുടെ കാരുണ്യ മാതൃകയുമായി. വടമൺ യുപി സ്കൂളിനു സമീപം പ്രമോദ് ഭവനിൽ രമേശന്റെ കുടുംബത്തിനാണ് അസി.എൻജിനീയർ എൻ.അജയകുമാറിന്റെ നേതൃത്വത്തിൽ അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലെ ജീവനക്കാർ വെളിച്ചമായത്. ‘വൈദ്യുതിയില്ലാ സർട്ടിഫിക്കറ്റ്’ വേണമെന്ന നിലപാട് അവർ ആവർത്തിച്ചു. കുടുംബവീട്ടിലെ ബിപിഎൽ കാർഡിൽ രമേശൻ അംഗമാണെന്നു കണ്ടതും അജയകുമാർ അപ്പോൾത്തന്നെ അക്ഷയ സെന്റർ വഴി സൗജന്യ വൈദ്യുതി കണക്‌ഷന് അപേക്ഷിച്ചു. നടപടികൾ ‘ഷോക്കടിക്കും വേഗത്തിൽ’ നീങ്ങി. അജയകുമാർ 5000 ലേറെ രൂപ ചെലവാക്കി 2 ജോലിക്കാരെ നിയോഗിച്ചു വീട് വൈദ്യുതീകരിച്ചു. വൈകിട്ടോടെ കണക്‌ഷനും നൽകി.
Source link


