test del 4 copy of del 3
എലിവിഷം ഉള്ളിൽചെന്ന് യുവതിയുടെ മരണം: ഭർത്താവ് അറ്സറ്റിൽ

ആലത്തൂർ ∙ എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന കുറ്റത്തിന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തിൽ ഉന്നതി അബ്ദുൽ റഹ്മാനാണ് (29) അറസ്റ്റിലായത്. അബ്ദുൽ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാർഥിനിയായ അസ്ന (20) ഈ മാസം 7ന് ആണ് മരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 20ന് ആയിരുന്നു ഇവരുടെ വിവാഹം. മാർച്ച് 27ന് ആണ് ഭർതൃഗൃഹത്തിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ അസ്നയെ കണ്ടെത്തിയത്. തുടർന്ന് ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link


