test del 5 copy of del 3

വാടകമുറിയിൽ തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; അതിഥിത്തൊഴിലാളി അറസ്റ്റിൽ


തിരൂർ∙ വാടകമുറിയിൽ തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന അതിഥിത്തൊഴിലാളി അറസ്റ്റിലായി. തൃപ്രങ്ങോട് നാളിശ്ശേരി ആയിശവീട്ടിൽ മുഹമ്മദ് ഷാഫി (55) ആണ് കൊല്ലപ്പെട്ടത്. ബംഗാൾ രാജഡങ്ക സ്വദേശി താരിഫുൾ ഹഖിനെയാണ് അറസ്റ്റ് ചെയ്തത്. ഉടമ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മരിച്ച മുഹമ്മദ് ഷാഫിയുടെ തലയുടെ പിന്നിൽ രക്തം തളം കെട്ടിയ നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താരിഫുൾ ഹഖിനെ ഏതാനും കിലോമീറ്റർ അകലെ നിന്ന് പിടികൂടി. വാടക മുറിയിൽ ഫൊറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. താരിഫുൾ ഹഖിനെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഭാര്യ: കെ.വി.ഫാത്തിമ. മക്കൾ: മുഹീദ, ഷുഹൈബ്, മുർഷിദ. മരുമക്കൾ: മുഹമ്മദ് ഹുവൈസ് കൈത്തക്കര, ഉസൈൽ കുണ്ടുങ്ങൽ.


Source link

Back to top button