test del 3
മെഡിക്കൽ കോളജ് അനധികൃത മിച്ചഭൂമിയിൽ, സ്ഥലം കണ്ടുകെട്ടാൻ ഉത്തരവ്; ഭൂമി നഷ്ടപ്പെട്ടേക്കും?

കണ്ണൂർ∙ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്നു കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തൽ. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാർച്ച് അഞ്ചിന് ബോർഡ് ചെയർമാനായ ഡെപ്യൂട്ടി കലക്ടർ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു. സ്ഥലം കണ്ടുകെട്ടുന്നതിന് ഒരു വർഷക്കാലമെങ്കിലും ആവശ്യമായതിനാൽ സമയം അനുവദിക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നതിന് ചെയർമാനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.ബ്രിട്ടിഷുകാരുടെ കാലത്ത് ഇന്ത്യയിൽ ആദ്യമായി റജിസ്ട്രാർ ഓഫിസ് തുറന്ന ഭൂമിയിലാണ് കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് പ്രവർത്തിക്കുന്നത്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം (കറുവാപ്പട്ട തോട്ടം) സ്ഥിതി ചെയ്തിരുന്നത് അഞ്ചുകണ്ടി, അരക്കണ്ടി എന്നീ സ്ഥലങ്ങളിലായിരുന്നു. ഈ മേഖലയാണു പിന്നീട് അഞ്ചരക്കണ്ടിയായത്. 1767ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യകമ്പനി ഇവിടെ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി 500 ഏക്കറിൽ എസ്റ്റേറ്റ് തുടങ്ങി. ഉത്തരകേരളത്തിൽ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടിയിൽ ആരംഭിച്ചത് ഈ കറപ്പത്തോട്ടത്തിലാണ്. 200 ഏക്കറിലാണ് ക്യാംപസ്. എസ്റ്റേറ്റ് ഭൂമി തരംമാറ്റി കരഭൂമിയാക്കിയാണു മെഡിക്കൽ കോളജിനു സ്ഥലം കണ്ടെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. റജിസ്ട്രാർ ഓഫിസിലെ തീപിടിത്തത്തിൽ എസ്റ്റേറ്റ് ഭൂമിയുടെ രേഖകൾ കത്തി നശിച്ചതിലും ദുരൂഹത ഉയർന്നു.തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് വെള്ളിയാഴ്ചയാണു കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയും കോളജിലെ അധ്യാപകൻ ഡോ.എം.കെ. റാമിന്റെ അധിക്ഷേപവുമാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത്. ആരോപണ വിധേയരായ അധ്യാപകർ ഒളിവിലാണ്. സംഭവത്തെക്കുറിച്ചു പ്രതികരിക്കുന്നതിന് മാനേജ്മെന്റ് തയാറായിട്ടില്ല.
Source link


