test del 5 copy of del 3
‘നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ’; തളിപ്പറമ്പിൽ ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ ∙ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ. ‘തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് തളിപ്പറമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ എടുത്തുകൊണ്ടുപോകുകയും ചെയ്തു. പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും തളിപ്പറമ്പിൽ അരങ്ങേറി. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെ ഒരു സംഘം ആളുകൾ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. സിപിഎം കുത്തക മണ്ഡലത്തിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നത്. ജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ടി.കെ. ഗോവിന്ദനും യുഡിഎഫും.
Source link


