test del 4 copy of del 3
മൂന്നാറിലും ഗ്ലാസ് വാച്ച് ടവർ: ഭൂനിരപ്പിൽനിന്ന് 300 മീറ്റർ ഉയരം, നടപ്പാതയ്ക്ക് 34 മീറ്റർ നീളം; ചെലവ് 3.60 കോടി

മൂന്നാർ ∙ മധ്യവേനലവധിക്കാലം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ ഗ്ലാസ് വാച്ച് ടവർ തുറന്നുകൊടുത്തു. ജില്ലാ വിനോദസഞ്ചാരവകുപ്പിനു (ഡിടിപിസി) കീഴിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ. ബൊട്ടാണിക്കൽ ഗാർഡനിലാണ് ആകാശക്കാഴ്ചകളും മൂന്നാറിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാൻ കഴിയുംവിധത്തിൽ പുതിയ ഗ്ലാസ് വാച്ച് ടവർ നിർമിച്ചിരിക്കുന്നത്. 3.60 കോടി രൂപയാണു നിർമാണച്ചെലവ്. 34 മീറ്റർ നീളമുള്ള നടപ്പാതയിലൂടെ പോയാൽ, ഭൂനിരപ്പിൽനിന്ന് 300 മീറ്റർ ഉയരത്തിലുള്ള വാച്ച് ടവറിലെത്താം. ഒരേ സമയം 30 പേർക്കു വാച്ച് ടവറിൽ കയറാം. സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലയിൽ ഡിടിപിസി നടപ്പാക്കിയ രണ്ടാമത്തെ ഗ്ലാസ് വാച്ച് ടവറാണു മൂന്നാറിലേത്. ആദ്യത്തേതു വാഗമണ്ണിലേതാണ്. ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് 250 രൂപ, കുട്ടികൾക്ക് 200 രൂപ.
Source link


