NATIIONAL

ബോളർ പോലും അപ്പീൽ‍ ചെയ്തില്ല, ഋതുരാജിനെ റിവ്യുവിന് നിർബന്ധിച്ച് സഞ്ജുവിന്റെ ബ്രില്യൻസ്; ഡിആർഎസിൽ അഭിഷേക് ഔട്ട്!


ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യൻസ്. അർധ സെഞ്ചറി നേടി സൺറൈസേഴ്സിന് മികച്ച തുടക്കം നൽ‍കിയ അഭിഷേക് ശർമയുടെ പുറത്താകലിനു വഴിയൊരുക്കിയത് സഞ്ജുവിന്റെ അപ്പീലായിരുന്നു. 15 പന്തിൽ അർധ സെഞ്ചറി നേടിയ അഭിഷേക് മികച്ച ഫോമിൽ കളിക്കുന്നതിനിടെയായിരുന്നു പുറത്തായത്. ജെയ്മി ഓവർടൻ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്ത് നേരിടുന്നതിൽ അഭിഷേക് പരാജയപ്പെട്ടു. അനായാസം പന്തു പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ സഞ്ജു അപ്പീൽ ചെയ്തു. എന്നാൽ ബോളറുൾപ്പടെ ചെന്നൈ നിരയിലെ മറ്റാരും ഈ വിക്കറ്റിനു വേണ്ടി അപ്പീൽ ചെയ്തില്ല.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണു നേടിയത്. അഭിഷേകിനു പുറമേ, ഹെൻറിച് ക്ലാസനും ഹൈദരാബാദിനായി അർധ സെഞ്ചറി തികച്ചു. 39 പന്തുകൾ നേരിട്ട ക്ലാസൻ 59 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ തിളങ്ങാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. മൂന്നു പന്തുകളിൽ ഏഴു റൺസെടുത്ത സഞ്ജു നിധീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്ലാസന്റെ ക്യാച്ചിലാണു പുറത്താകുന്നത്. 


Source link

Back to top button