NATIIONAL

പവർപ്ലേ കത്തിക്കയറി, അഭിഷേകിനും ക്ലാസനും അർധ സെഞ്ചറി; എന്നിട്ടും 200 തൊടാതെ ഹൈദരാബാദ്


ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് 195 റൺസ് വിജയലക്ഷ്യമുയർത്തി സൺ‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയും, മധ്യനിരയിൽ ഹെൻറിച് ക്ലാസനും അർധ സെഞ്ചറികൾ നേടി. 22 പന്തുകൾ നേരിട്ട അഭിഷേക് നാല് സിക്സുകളും ആറു ഫോറുകളുമുൾപ്പടെ 29 റൺസെടുത്തു. 39 പന്തുകൾ നേരിട്ട ക്ലാസൻ രണ്ട് സിക്സുകളും ആറു ഫോറുകളും അടക്കം 59 റൺസാണു നേടിയത്. ഓപ്പണർമാരായ അഭിഷേകും ട്രാവിസ് ഹെഡും തകര്‍ത്തടിച്ചതോടെ പവർപ്ലേയിൽ 75 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.അന്‍ഷുൽ കാംബോജ് എറിഞ്ഞ 18–ാം ഓവറിൽ ക്ലാസൻ ബോൾഡാകുകയായിരുന്നു. അൻഷുൽ കാംബോജ് എറിഞ്ഞ 20–ാം ഓവറിൽ ലിയാം ലിവിങ്സ്റ്റൻ, ശിവാങ് കുമാർ എന്നിവരുടെ വിക്കറ്റുകളും നഷ്ടമായതോടെ ഹൈദരാബാദിന് 194 റൺ‍സെന്ന സ്കോറില്‍ തൃപ്തിപ്പെടേണ്ടിവന്നു. ചെന്നൈയ്ക്കു വേണ്ടി അൻഷുൽ കാംബോജ്, ജെയ്മി ഓവർടൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മുകേഷ് ചൗധരിക്കു രണ്ടും, ഗുർജൻപ്രീത് സിങ്ങിന് ഒരു വിക്കറ്റുമുണ്ട്.


Source link

Back to top button