test del 5 copy of del 3

യുക്രെയ്ൻ തലസ്ഥാനത്ത് വെടിവയ്പ്പ്: അഞ്ചു മരണം; അക്രമി കൊല്ലപ്പെട്ടു


കീവ്∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ഒരു ഫ്ലാറ്റ് സമുച്ചയത്തിനു സമീപം തോക്കുധാരിയായ ഒരാൾ മറ്റൊരാൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ യുക്രെയ്ൻ വാർത്താ ഏജൻസി പുറത്തുവിട്ടു. സംശയിക്കപ്പെടുന്നയാൾ പിന്നീട് ഒരു സൂപ്പർമാർക്കറ്റിൽ കയറിയതായും അവിടെ വെടിയൊച്ചകൾ കേട്ടതായും കീവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്കോ പറഞ്ഞു.


Source link

Back to top button