CINEMA

പത്തു കോടി കാഴ്ചക്കാരുമായി പവഴമല്ലി


തമിഴകത്തിന്റെ പുതിയ മ്യൂസിക്ക് സെൻസേഷൻ സായ് അഭ്യങ്കറിന്റെ ഏറ്റവും പുതിയ ആൽബം പവഴമല്ലിയിൽ സായ് അഭ്യങ്കറും ശ്രുതി ഹാസനും ചേർന്ന് ആലപിച്ച പവഴമല്ലിയെന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോ ഒരു മാസത്തിനുള്ളിൽ യൂ ട്യൂബിൽ കണ്ടത് 10 കോടിയിലധികം പേർ. കയാദു ലോഹറിനൊപ്പമുള്ള സായ് അഭ്യങ്കറിന്റെ പവർ പാക്ക്ഡ് പെർഫോമൻസാണ് മ്യൂസിക്ക് വീഡിയോയുടെ ഹൈലൈറ്റുകളിലൊന്ന്.സായ് അഭ്യങ്കറിന്റെ ഈണത്തിനൊപ്പിച്ച് വരികൾ രചിച്ചത് വിവേകാണ്. തേജോ ഭരദ്വാജ് സംവിധാനം ചെയ്ത മ്യൂസിക്ക് വീഡിയോയുടെ ഛായാഗ്രഹണം നികേത് ബൊമ്മിയാണ്. എം. ഷെരീഫാണ് കൊറിയോഗ്രാഫർ . സെലിബ്രിറ്റികളടക്കം ഒട്ടേറെപ്പേർ പവഴമല്ലിയിലെ സായ്-കയാദു ജോടികളുടെ ഹുക്ക് സ്‌റ്റെപ്പ് അനുകരിച്ച് റീലുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നു. അതേസമയം,അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം രാക്കയിൽ 5 പാട്ടുകളാണ് സായ് യുടെ ഈണത്തിൽ. ഇതിന്റെ സന്തോഷം പങ്കുവച്ച് സായ് അഭ്യങ്കർ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. അറ്റ്‌ലി അണ്ണൻ എന്നെ ആദ്യമായി കണ്ടപ്പോൾ ഞാൻ ഒരു സിനിമയിൽ പോലും കരാറൊപ്പിട്ടില്ലായിരുന്നു. ഞാൻ ഒരുപാട്ട് മാത്രമേ അതിന് മുൻപ് ചെയ്തിട്ടുള്ളു. എന്റെ അടുത്ത സിനിമ നീ ചെയ്യാമോ? എന്ന് എന്നോട് ചോദിച്ചു. അതിനുശേഷം എന്റെ തല കറങ്ങാൻ തുടങ്ങി. എന്നിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം എനിക്ക് കരുത്തുപകർന്നു.


Source link

Back to top button