test del 3
ചെറുകിട നിക്ഷേപകർക്കായി ഒരു ‘ആക്ടീവ്’ ഫണ്ട്; ഇടിവുകൾ മറികടക്കാൻ മികച്ചത്, നോക്കാം മെച്ചങ്ങൾ

മൂലധന വിപണി ഒരിക്കലും സ്ഥിരതയുള്ളതല്ല. എല്ലാക്കാലത്തും ഏതെങ്കിലും ഒരു ആസ്തി നല്ല നേട്ടം തരും. മറ്റു ചിലത് നഷ്ടത്തിലുമാകാം. ഉദാഹരണത്തിന്, ചില സമയത്ത് ഇക്വിറ്റികൾ മികച്ച നേട്ടം നൽകും. മറ്റു ചിലപ്പോൾ ഡെറ്റ് വിഭാഗമാവും സ്ഥിരതയും സുരക്ഷയും നൽകുന്നത്. അതിനാൽ, ഓരോ സമയത്തും ശരിയായ ആസ്തി അനുപാതത്തിൽ നിക്ഷേപിക്കുക എന്നതാണ് ദീർഘകാല സമ്പത്തു സൃഷ്ടിക്കാനുള്ള മികച്ച മാർഗം.എന്നാൽ, ഈ ആശയം നടപ്പിലാക്കുക സാധാരണ നിക്ഷേപകനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. വില കുറയുമ്പോൾ വാങ്ങുക, വില കൂടുമ്പോൾ വിൽക്കുക എന്നത് ലളിതമെന്നു തോന്നാം. പക്ഷേ, വിപണി സെന്റിമെന്റ്സിനെ മറികടന്നു ശരിയായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാണ്. മാർക്കറ്റ് ഉയരുമ്പോൾ അമിത ആത്മവിശ്വാസവും ഇടിയുമ്പോൾ ഭയവുമാവും നിക്ഷേപകരെ ഭരിക്കുക. പലപ്പോഴും ഉയർന്ന വിലയ്ക്കു വാങ്ങി നഷ്ടത്തിൽ വിൽക്കുന്ന സ്ഥിതി ഉണ്ടാവുന്നതും അതുകൊണ്ടാണ്. ഈ സാഹചര്യത്തിൽ പരിഗണിക്കാവുന്ന മാർഗമാണ് ഡൈനാമിക് അസെറ്റ് അലോക്കേഷൻ ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട്സ് (FoF). ഒരു ഫണ്ടിലൂടെത്തന്നെ വിവിധതരം ഇക്വിറ്റിഫണ്ടുകളിലും ഡെറ്റ് മ്യൂച്വൽഫണ്ടിലും നിക്ഷേപം നടത്താം എന്നതാണ് ഇവയുടെ മികവ്. മാത്രമല്ല, വിപണി സാഹചര്യം അനുസരിച്ച് ഈ ഫണ്ട് സ്വയം റീബാലൻസിങ് നടത്തും. ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിപണി ചാഞ്ചാട്ടങ്ങളും പരിഗണിക്കുമ്പോൾ ഡൈനാമിക് അസെറ്റ് അലോക്കേഷൻ ഏറ്റവും മികച്ച നിക്ഷേപ സമീപനമാണ്. മാറിവരുന്ന വിപണി സാഹചര്യങ്ങളിൽ സമാധാനത്തോടെ നിക്ഷേപിക്കാനും സാധിക്കും.
Source link


