CINEMA
പാട്ടിന്റെ രാജകുമാരി

കോട്ടയത്തുനിന്ന് ബോളിവുഡിലെ പ്രതിഭാധനരായ സംവിധായകർ സാക്ഷാൽ സഞ്ജയ് ലീല ബൻസാലിയുടെയും ആദിത്യ ധറിന്റെയും അടുത്ത് എത്താൻ നല്ല ദൂരമുണ്ട്. ‘ലോക” സിനിമയിൽ ‘ക്വീൻ ഒഫ് നൈറ്റ്” എന്ന ഇംഗ്ലീഷ് പാട്ട് നെഞ്ചിലേറ്റിയവർ പാട്ടുകാരിയെ അന്വേഷിച്ചു. സേബ ടോബി . ആ പാട്ടിന്റെ വരികൾ എഴുതിയതും സേബ തന്നെ എന്നു അറിഞ്ഞപ്പോൾ കൗതുകം ഏറി. ‘ലോക”യുടെ റെക്കാഡിൽ ക്വീൻ ഒഫ് നൈറ്റ് തിളച്ചുമറിയുമ്പോഴാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സേബ ടോബിയെ തേടി എത്തി. ‘അം അം” എന്ന ചിത്രത്തിലെ ആരോരും എന്ന പാട്ടാണ് സേബയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. പാട്ടു വഴി യാത്ര ബോളിവുഡ് വരെ എത്തുമ്പോൾ പുത്തൻ പ്രതീക്ഷയുമായി സേബ സംസാരിച്ചു.
Source link


