തൃശൂർ പൂരം; നെയ്തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിലെത്തി, തിടമ്പേറ്റി എറണാകുളം ശിവകുമാർ

തൃശൂർ: തൃശൂർ പൂരം വിളംബരച്ചടങ്ങുകൾ ആരംഭിച്ചു. കുറ്റൂർ നെയ്തലക്കാവ് ഭഗവതി പൂരത്തിന്റെ തലേദിവസമായ ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്ന് തെക്കേഗോപുരം വഴി പുറത്തിറങ്ങി. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. രാവിലെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ചു. പിന്നാലെ മണികണ്ഠനാലിലെത്തി അവിടെനിന്ന് മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു പാണ്ടിമേളം. ശേഷം വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര വാതിൽ വഴി പുറത്തിറങ്ങി പൂരം വിളമ്പരം ചെയ്തു. ശിവരാത്രിക്കും പൂരത്തിന്റെ തലേന്നും മാത്രമാണ് ഈ വാതിൽ തുറക്കാറുള്ളത്. എഴുന്നള്ളിപ്പിന്റെ കൂടെ വരുന്നവരാണ് ഗോപുരവാതിൽ അകത്തേക്ക് വലിച്ചുതുറന്ന് നെയ്തലക്കാന് ഭഗവതിയെ പുറത്തേക്ക് ആനയിക്കുന്നത്.
Source link


