test del 4 copy of del 3

കടുത്ത വരൾച്ച: പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴേക്ക്; വൈദ്യുതോൽപാദനം പ്രതിസന്ധിയിലാകും


തെന്മല∙ ജലസേചന വകുപ്പിന്റെ കല്ലട പരപ്പാർ അണക്കെട്ടിൽ കടുത്ത വരൾച്ചയിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ ആവശ്യത്തിനു ലഭിക്കാത്തതും പോഷകനദികൾ വരൾച്ചയുടെ പിടിയിലായതുമാണു ജലനിരപ്പ് താഴാൻ കാരണം. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 98.46 മീറ്ററായി. കഴിഞ്ഞ 13ന് അണക്കെട്ടിലെ ജലനിരപ്പ് 100.54 മീറ്റർ ആയിരുന്നു. 95 മീറ്ററിനു താഴേക്കു ജലനിരപ്പ് എത്തിയാൽ കെഐപിയുടെ കനാൽ ജലസേചനവും കെഎസ്ഇബി പവർ ഹൗസിലെ വൈദ്യുതോൽപാദനവും പ്രതിസന്ധിയിലാകും . പവർ ഹൗസിൽ ഒരു ജനറേറ്റർ മാത്രമാണു പീക്ക് ടൗണിൽ പ്രവർത്തിക്കുന്നത്. മറ്റൊന്ന് അറ്റകുറ്റപ്പണി നടത്താൻ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. വെള്ളം കുറയുന്നുണ്ടെങ്കിലും അണക്കെട്ടിന്റെ പള്ളംവെട്ടി തടാകത്തിലുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ അമബോട്ടു, കുട്ടവഞ്ചി സവാരിക്കു തടസ്സമില്ല. വെള്ളം ഇല്ലെന്ന കാരണത്താൽ പള്ളംവെട്ടിയിലെ ശുചിമുറികൾ പൂട്ടിയതിനാൽ സഞ്ചാരികൾ ദുരിതത്തിലായിട്ടുണ്ട്.


Source link

Back to top button