test del 1

‘ഏറ്റവും നല്ല മനുഷ്യനെ ഞാൻ കണ്ടെത്തി’; സൈക്കിൾ യാത്രക്കാരനായ വിദേശിയെ ഞെട്ടിച്ച് ഇന്ത്യൻ ഗ്രാമവാസിയുടെ സ്നേഹം

ന്യൂഡൽഹി: ഭാരതീയ പാരമ്പര്യമായ ‘അതിഥി ദേവോ ഭവ’ എന്നത് വെറും വാക്കല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യയിലൂടെ സൈക്കിൾ യാത്ര നടത്തുന്ന ബ്രിട്ടീഷ് യുവാവ് ഡങ്കൻ ഇവാൻസിനാണ് അത്തരത്തിൽ ഒരു ഗ്രാമത്തിൽനിന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണം വേറിട്ട അനുഭവമായത്.

പൊള്ളുന്ന വെയിലിൽ ഗ്രാമപ്രദേശത്തുകൂടി സൈക്കിൾ ചവിട്ടി തളർന്നെത്തിയതായിരുന്നു ഇവാൻസ്. തളർച്ച കണ്ട ഒരു ഗ്രാമവാസി അപരിചിതനായ വിദേശിയെ സ്‌നേഹത്തോടെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഉടൻ തന്നെ വീട്ടിലുണ്ടാക്കിയ തണുത്ത മോരുംവെള്ളം ഒരു ഗ്ലാസ് നിറയെ നൽകി തളർച്ച മാറ്റാൻ അദ്ദേഹം ശ്രമിച്ചു. യാതൊരു പ്രതീക്ഷയുമില്ലാതെ, തികച്ചും അപരിചിതനായ തന്നോട് കാണിച്ച വലിയ കരുതലാണ് യുവാവിനെ അമ്പരപ്പിച്ചത്. ‘ഇന്ത്യയിലെ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിക്കഴിഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ഇവാൻസ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.


ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും അണയാതെ നിൽക്കുന്ന സ്‌നേഹത്തിന്റെയും ആതിഥ്യമര്യാദയുടെയും നേർചിത്രമായി വീഡിയോ മാറി. നന്ദി പറഞ്ഞ് യാത്ര തുടരുന്ന യുവാവിന്റെ മുഖത്തെ സന്തോഷം ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്ന ഒന്നാണ്. പലപ്പോഴും വലിയ നഗരങ്ങളിൽ കാണാത്ത ഇത്തരം നിഷ്‌കളങ്കമായ സ്‌നേഹം ഇന്ത്യൻ ഗ്രാമങ്ങളുടെ മാത്രം പ്രത്യേകതയാണെന്നും നിരവധി പേർ കമന്റുകളിൽ കുറിച്ചു.



Source link

Back to top button