test del 4 copy of del 3

വൻപടക്കങ്ങൾ മുതൽ ആകാശറോക്കറ്റുകൾ വരെ.. വെടിക്കെട്ടിന്റെ ശാസ്ത്രം എങ്ങനെയാണ്?


ഉത്സവപ്പറമ്പുകളെ വെളിച്ചത്തിലാറാടിക്കുന്ന വെടിക്കെട്ടുകൾ പലപ്പോഴും കേരളത്തിന് തീരാക്കണ്ണീരായി മാറാറുണ്ട്. ദുരന്തങ്ങൾ നമുക്ക് നൽകുന്ന പാഠം, കരിമരുന്നു പ്രയോഗങ്ങളിലെ ശാസ്ത്രീയമായ അറിവില്ലായ്മയും സുരക്ഷാ വീഴ്ചകളും എത്രത്തോളം അപകടകരമാണെന്നാണ്.ഏറുപടക്കം, ഓലപ്പടക്കം, മാലപ്പടക്കം, ഗുണ്ട്, കതിന എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും ഇവയുടെയെല്ലാം കരുത്ത് ‘കരിമരുന്ന്’ എന്നറിയപ്പെടുന്ന രാസമിശ്രിതമാണ്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഗന്ധകം എന്നിവ കൃത്യമായ അളവിൽ ചേർത്തൊരുക്കുന്ന ഈ മിശ്രിതം എങ്ങനെയാണ് ഒരേസമയം വിസ്മയവും അപകടവുമായി മാറുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. തിരികൊളുത്തുമ്പോൾ അതിനു പൊട്ടാനാവശ്യമായ താപോർജം പടക്കത്തിലേക്കു പ്രവഹിക്കും.പടക്കം പൊട്ടുമ്പോൾ കാർബൺ ഓക്സിജനുമായി രാസപ്രവർത്തനം നടന്നു കാർബൺ ഡയോക്സൈഡും ഊർജവുമായി മാറും. ഒപ്പം നൈട്രജൻ , പൊട്ടാസ്യം സൾഫൈഡ് എന്നീ വാതകങ്ങളും ഉത്പാദിപ്പിക്കപ്പെടും.കാർബൺ ഡയോക്സൈഡിൽ നിന്നും നൈട്രജനിലും നിന്നുമുള്ള ഉയർന്ന മർദം പടക്കങ്ങളുടെ ആവരണത്തെ ചിതറിപ്പിച്ചു ശബ്ദം പുറപ്പെടുവിക്കുന്നു.


Source link

Back to top button