test del 4 copy of del 3
‘ഭായി’മാർ തിരിച്ചുവരുന്നത് കാത്ത് വ്യവസായ മേഖല; പല കമ്പനികളും പൂട്ടിയിടേണ്ട അവസ്ഥയില്

കഞ്ചിക്കോട് ∙ വോട്ട് ചെയ്യാൻ ‘ഭായിമാർ’ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയതോടെ വ്യവസായ–നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. അതിഥിത്തൊഴിലാളികൾ കൂടുതൽ ജോലി ചെയ്യുന്ന ഇരുമ്പുരുക്ക് കമ്പനികളെയാണു വലിയ രീതിയിൽ ബാധിച്ചത്. പാചക വാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ഇരുമ്പുരുക്ക് കമ്പനികൾ.എന്നാൽ, അതിഥിത്തൊഴിലാളികൾ നാട്ടിൽ പോയാൽ രണ്ടും മൂന്നും മാസമൊക്കെ കഴിഞ്ഞേ തിരികെവരൂ എന്നതാണു രീതി. അതുകൊണ്ടുതന്നെ ഇവരെ കൂട്ടത്തോടെ നാട്ടിലേക്കു തൊഴിലുടമകൾ പലപ്പോഴും വിടാറുമില്ല. ഇത്തവണ എസ്ഐആറിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൊഴിലാളികളുടെ നിർബന്ധത്തിനു വഴങ്ങിയാണ് കൂട്ടത്തോടെ അവധി നൽകിയത്. എസ്ഐആറിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ വോട്ട് നഷ്ടമായാൽ ഭാവിയിൽ പ്രതിസന്ധിക്കിടയാക്കുമെന്നാണ് നാട്ടിലുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഇവരെ വിളിച്ചറിയിച്ചിട്ടുള്ളത്. ഇതോടെയാണ് പലരും വോട്ട് ചെയ്യാനായി മാത്രം നാട്ടിലേക്ക് മടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം കൂടി വന്ന ശേഷം തിരിച്ചെത്താമെന്ന് പലരും അറിയിച്ചിട്ടുണ്ടെങ്കിലും അതിൽ ഉറപ്പില്ലെന്ന് സംരംഭകർ പറയുന്നു.സ്പെഷൽ സർവീസുമായി റെയിൽവേ തൊഴിലാളികൾ മടങ്ങുന്ന ട്രെയിനുകളിൽ ബസുകളിലും നിയന്ത്രിക്കാനാവാത്ത തിരക്കാണു ദിവസവും അനുഭവപ്പെടുന്നത്. അതിഥിത്തൊഴിലാളികളുടെ സൗകര്യത്തിനായി തിരുവനന്തപുരം–സാന്ദ്രാഗാച്ചി എക്സ്പ്രസ്, തിരുവനന്തപുരം–ഷാലിമാർ എക്സ്പ്രസ് തുടങ്ങിയ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരുന്നു. സമ്മർ സ്പെഷൽ ട്രെയിൻ എന്ന രീതിയിലാണ് ഇവ സർവീസ് നടത്തിയത്. വിവേക് എക്സ്പ്രസിലാണ് കൂടുതൽ അതിഥിത്തൊഴിലാളികൾ യാത്ര ചെയ്യുന്നത്.
Source link


