LATEST
ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി; നിർണായകമായത് ഫോൺ കോൾ

കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ വിഷ്‌ണു സഹയാത്രക്കാരന്റെ ഫോണിൽ നിന്ന് സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. താൻ നാട്ടിലേക്കില്ലെന്ന് വിഷ്‌ണു പറഞ്ഞു. എന്നാൽ, അമ്മയും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിഷമം അദ്വൈത് വിഷ്‌ണുവിനെ അറിയിച്ചു. തുടർന്ന് വിഷ്‌ണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.
Source link


