test del 4 copy of del 3
‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം’; വി.ഡി. സതീശനെ അനുകൂലിച്ച് പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്

കണ്ണൂർ ∙ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ അനുകൂലിച്ച് പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ’ എന്നുമാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. മാടായി കൂട്ടായ്മയുെട പേരിലാണ് ബീവി റോഡിൽ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ‘നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദന് അഭിവാദ്യം’ എന്ന് എഴുതിയ ഫ്ലക്സുകളാണ് തളിപ്പറമ്പ് നഗരത്തിൽ പലയിടത്തായി സ്ഥാപിച്ചത്. തളിപ്പറമ്പിലും പയ്യന്നൂരിലും ഉൾപ്പെടെ ഇത്തവണ യുഡിഎഫ് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
Source link


