NEWS
അയോധ്യ സംഭാവനത്തട്ടിപ്പ്; രാമക്ഷേത്ര സന്ദർശനത്തിനെത്തിയ യുപി കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽ

ലക്നൗ∙ ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ അയോധ്യയിൽ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് വിവാദത്തിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ചൊവ്വാഴ്ച രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിനായി അയോധ്യയിലെത്തിയതിനു പിന്നാലെ അജയ് റായിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് കോൺഗ്രസ് ആരോപിച്ചു. കുമർഗഞ്ച് കാർഷിക സർവകലാശാല ഗസ്റ്റ് ഹൗസിൽ അജയ് റായിയെ തടഞ്ഞുവച്ചിരിക്കുകയാണ്. റായ് ബറേലി എംപി കിഷോരി ലാൽ ശർമയെ അയോധ്യയ്ക്കു സമീപം തടഞ്ഞുവെന്നും ബാരാബങ്കി എംപി തനൂജ് പുനിയയെ അറസ്റ്റ് ചെയ്തെന്നും കോൺഗ്രസ് ആരോപിച്ചു. സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അയോധ്യയിലെത്തി ജനങ്ങളോട് സംവദിക്കാനായി കോൺഗ്രസ് നിയോഗിച്ച സംഘത്തിലെ അംഗങ്ങളാണ് ഇവർ.
Source link


