LATEST

അന്യഭാഷയിൽ സ്വാസിക തിളക്കം, വീണ്ടും തമിഴിൽ


ജയറാം, ഉർവശി എന്നിവരെ പ്രധാന കഥാപാത്രമാക്കി പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസിക. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. കോമഡി ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിലൂടെ ഇതാദ്യമായി ജയറാമും ഉർവശിയും നായകനും നായികയുമായി തമിഴിൽ ഒരുമിക്കുന്നു. അതേസമയം വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസികയുടെ അഭിനയ അരങ്ങേറ്റം . പിന്നീട് മലയാളത്തിലേക്ക് വരികയായിരുന്നു. എന്നാൽ അന്യഭാഷാ ചിത്രങ്ങളിലാണ് സ്വാസിക ഇപ്പോൾ തിളങ്ങുന്നത്. തമിഴിൽ ലബർ പന്ത്, തെലുങ്കിൽ തമ്മുഡു എന്നീ ചിത്രങ്ങളിൽ പ്രേക്ഷകരെ സ്വാസിക ഞെട്ടിച്ചു.


Source link

Back to top button