LATEST

എൽ.പി.ജി:കരിഞ്ചന്തയിൽ ഇരട്ടിയിലേറെ വില


തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകൾ വ്യാപകമായി കരിഞ്ചന്തയിൽ ലഭ്യം.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ കരിഞ്ചന്ത കച്ചവടവും തകൃതി.14 കിലോ തൂക്കം വരുന്ന ഗാർഹിക പാചകവാതക സിലണ്ടറിന് 922 രൂപയാണ് തിരുവനന്തപുരത്തെ വില.ഇത് കരിഞ്ചന്തയിൽ 2000ന് മുകളിൽ നൽകണം.1911 രൂപ വില വരുന്ന 19 കിലോ പാചക വാതക സിലണ്ടർ കിട്ടാനില്ല.ഇത് കരിഞ്ചന്തയിൽ കിട്ടണമെങ്കിൽ 3500- 4000 രൂപ വരെയാണ് വാങ്ങുന്നത്.10 പാചകവാതക സിലിണ്ടറുകൾ വേണമെങ്കിൽ 35000 രൂപ അഡ്വാൻസ് ആയി നൽകണം.10 ദിവസത്തിനുള്ളിൽ മാത്രമേ ഡെലിവറി ഉണ്ടാവുകയുമുള്ളൂ.പരിശോധനയ്ക്ക് ഇടയ്ക്ക് നടക്കുന്നുണ്ടെങ്കിലും കൂടുതൽ കടുപ്പിക്കുന്നില്ല.


Source link

Back to top button