test del 5 copy of del 3
അമേരിക്ക ഭയന്നോ ഡേർട്ടി ബോംബ്! ‘യുറേനിയം മെറ്റീരിയൽ’ കൈമാറാൻ ധാരണ; എന്താണ് ട്രംപ് പറയുന്ന ‘ന്യൂക്ലിയർ ഡസ്റ്റ്’ ?

ലോകത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അവശേഷിക്കുന്ന ‘ന്യൂക്ലിയർ ഡസ്റ്റ്’ (Nuclear Dust) അമേരിക്കയ്ക്ക് കൈമാറാൻ ടെഹ്റാൻ സമ്മതിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളുടെ ഭാഗമായാണ് ഈ നിർണായക നീക്കമെന്നാണ് സൂചന.അമേരിക്കയുടെ ബി-2 ബോംബറുകൾ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അവിടെ അവശേഷിച്ച ആണവ അവശിഷ്ടങ്ങളെയാണ് ട്രംപ് ‘ന്യൂക്ലിയർ ഡസ്റ്റ്’ എന്ന് വിശേഷിപ്പിച്ചത്. അതിസുരക്ഷയുള്ള ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരുന്ന ഈ പദാർത്ഥങ്ങൾ അമേരിക്കയ്ക്ക് കൈമാറുന്നത് ഇറാന്റെ ആണവായുധ മോഹങ്ങൾക്കുള്ള അന്ത്യമാണെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നു. പുനരുജ്ജീവനം: ഇറാൻ ശാസ്ത്രജ്ഞർക്ക് ഈ അവശിഷ്ടങ്ങളിൽ നിന്ന് യുറേനിയം വേർതിരിച്ചെടുത്ത് വീണ്ടും ആയുധം നിർമ്മിക്കാൻ സാധിച്ചേക്കാം.
Source link






