test del 3
മറകൾക്ക് പിന്നിൽ എന്തൊക്കെ?; മണ്ഡല അതിരുകൾ മാറ്റിവരയ്ക്കുമ്പോൾ യഥാർഥ നേട്ടം ആർക്ക്

ന്യൂഡൽഹി∙ എല്ലാ സംസ്ഥാനത്തും ലോക്സഭാ സീറ്റിൽ 50% വർധനയെന്നു വ്യക്തമാക്കിയതോടെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയമെന്ന വാദം സർക്കാർ തന്നെ വിഴുങ്ങിയ അവസ്ഥയായി. വനിതാ സംവരണത്തെ മറയാക്കി മണ്ഡല പുനർനിർണയം ഉദ്ദേശിച്ച സർക്കാർ, ഇപ്പോൾ 50% വർധനയെന്ന മറ്റൊരു മറകൂടി സൃഷ്ടിക്കുകയാണ്. സംസ്ഥാന പദവി പിൻവലിക്കപ്പെട്ടതിനു പിന്നാലെ നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിലും, 2023 ൽ അസമിലും മണ്ഡല പുനഃക്രമീകരണം നടന്നു. ജമ്മു കശ്മീരിലും അസമിലും അതിരുമാറ്റങ്ങളെ ബിജെപി അനുകൂലിച്ചു; മറ്റുള്ളവർ എതിർത്തു. ജനസംഖ്യയാണ് അടിസ്ഥാന പരിഗണനയെന്നു പറയുമെങ്കിലും, ജമ്മു കശ്മീരിലും അസമിലും മറ്റു പരിഗണനകൾക്ക് പ്രാധാന്യം ലഭിച്ചെന്നാണ് പിന്നീടു വ്യക്തമായത്. അസമിൽ 126 നിയമസഭാ മണ്ഡലങ്ങൾ എന്നതിൽ പുനർനിർണയശേഷവും മാറ്റമില്ല. നേരത്തെ ഏതാണ്ട് 35 മണ്ഡലങ്ങളിൽ മുസ്ലിങ്ങളായിരുന്നു ഭൂരിപക്ഷം. എന്നാൽ, പുനർനിർണയത്തോടെ ഏകദേശം 15 സീറ്റുകളിൽ ഈ സ്ഥിതി മാറിയെന്നാണ് വിലയിരുത്തൽ. അസമിന്റെയും തദ്ദേശീയ ജനതയുടെയും താൽപര്യങ്ങൾ സംരക്ഷിച്ചെന്നാണ് ബിജെപിയുടെ വാദം.
Source link


