NATIIONAL
വിമര്‍ശകർ കാണുക, 150 ഉം കടന്ന് കെ.എൽ. രാഹുൽ; പഞ്ചാബ് കിങ്സിന് 265 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി∙ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ വിമർശിച്ചവർക്കു ബാറ്റു കൊണ്ടു തന്നെ മറുപടിയൊരുക്കി ഡൽഹി ക്യാപിറ്റല്‍സ് താരം കെ.എൽ. രാഹുൽ. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ 47 പന്തുകളിൽനിന്ന് സെഞ്ചറി തികച്ച രാഹുൽ പുറത്താകാതെനിന്നു. 67 പന്തുകൾ നേരിട്ട രാഹുൽ ഒൻപതു സിക്സുകളും 16 ഫോറുകളുമുൾപ്പടെ 152 റൺസാണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റല്‍സ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. പഞ്ചാബ് കിങ്സിന് 265 റൺസ് വിജയലക്ഷ്യം. വൺഡൗണായിറങ്ങിയ നിതീഷ് റാണ അർധ സെഞ്ചറി (44 പന്തിൽ 91) നേടി പുറത്തായി.15.3 ഓവറിൽ ഡൽഹി 200 പിന്നിട്ടു. പഞ്ചാബ് പേസർ സേവ്യർ ബാർട്ലെറ്റിന്റെ പന്തിൽ ശ്രേയസ് അയ്യരുടെ ക്യാച്ചിലാണ് നിതീഷ റാണ വീഴുന്നത്. എന്നാൽ അവസാന ഓവർ വരെ തകർത്തടിച്ച രാഹുൽ ഐപിഎലിൽ 150 പിന്നിടുന്ന മൂന്നാമത്തെ ബാറ്റര്‍ എന്ന റെക്കോർഡും സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ ആർസിബിക്കെതിരെ രാഹുൽ അർധ സെഞ്ചറി നേടിയിരുന്നു. 34 പന്തുകൽ നേരിട്ട രാഹുൽ 57 റൺസെടുത്താണു പുറത്തായത്.
Source link


