CINEMA
‘രണ്ടുതവണ വിവാഹമോചിതയായി, മഞ്ജുവിനെ കല്യാണം കഴിക്കുന്നതിന് മുമ്പ് ജോത്സ്യൻ സുജിത്തിനോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു’

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. സിനിമയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും നിറഞ്ഞുനിൽക്കുന്ന മഞ്ജുവിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തുറന്നുപറഞ്ഞരിക്കുന്നത്. ‘ഇത്രയും വർഷമായി അഭിനയരംഗത്ത് തുടരുന്ന മഞ്ജു പിള്ളയെക്കുറിച്ച് മോശമായ കഥകളൊന്നും പ്രചരിച്ചിട്ടില്ല, കേട്ടിട്ടുമില്ല. സീരിയലിൽ അഭിനയിച്ചിരുന്നപ്പോൾ നടൻ മുകുന്ദൻ മേനോനെയാണ് മഞ്ജു പ്രണയിച്ച് വിവാഹം കഴിച്ചത്. ആ ബന്ധത്തിന് അധികനാൾ ആയുസുണ്ടായില്ല. പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഛായാഗ്രഹകനായ സുജിത്ത് വാസുദേവുമായി പ്രണയത്തിലാകുന്നത്. സുജിത്ത് അന്ന് സീരിയൽ ക്യാമറാമാനായിരുന്നു. പിന്നീട് സിനിമാരംഗത്തെത്തി. ദൃശ്യം, ലൂസിഫർ, എമ്പുരാൻ, അനാർക്കലി, പുണ്യാളൻ അഗർബത്തീസ്, മെമ്മറീസ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.
Source link


