test del 4 copy of del 3
മത്സരയോട്ടം നടത്തിയതിന്റെ ക്ഷീണം തീർക്കാൻ ഉഴിച്ചിൽ; വോട്ടെണ്ണൽ കാത്ത് ഉമ തോമസും പുഷ്പ ദാസും

കാക്കനാട് ∙ മണ്ഡലം മുഴുവൻ 25 ദിവസം മത്സരയോട്ടം നടത്തിയതിന്റെ ക്ഷീണം തീർക്കാൻ ഉഴിച്ചിലിനും പിഴിച്ചിലിനുമുള്ള ഒരുക്കത്തിലാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. ‘‘വോട്ടെണ്ണലിനു മുൻപ് ആയുർവേദ ചികിത്സയ്ക്ക് പോകും. അതിനു ശേഷം കണ്ണിന്റെ തകരാർ തീർക്കാനുള്ള ഫിസിയോ തെറപ്പി പുനരാരംഭിക്കും. അതും കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ഇടുക്കിയിൽ പി.ടി.തോമസിന്റെ തറവാട്ടിൽ പോയി താമസിക്കണം’’– ഉമ പറഞ്ഞു. അതേസമയം, തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസ് പ്രചാരണ കാലത്തെ ക്ഷീണം തീർക്കാനുള്ള ഉഴിച്ചിൽ തുടങ്ങി. ആയുർവേദ ആശുപത്രിയിലെ 5 ദിവസത്തെ ഉഴിച്ചിൽ ചികിത്സ നാളെ അവസാനിക്കും. ‘‘നിത്യേന രാവിലെ അര–മുക്കാൽ മണിക്കൂർ വ്യായാമം തിരഞ്ഞെടുപ്പിനു മുൻപേയുണ്ട്, അത് ഇപ്പോഴും തുടരുന്നു, വീട്ടിൽ അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്’’–കരാട്ടെ ബ്ലാക്ക്ബെൽറ്റുകാരിയായ പുഷ്പ പറഞ്ഞു. ഉച്ചയ്ക്കും രാത്രിയും ചോറു കഴിക്കുകയെന്നത് പണ്ടേയുള്ള ശീലമാണ്. അതു പ്രചാരണ കാലത്തും തുടർന്നു. വോട്ടു പിടിത്തത്തിനിടയിൽ ഭൂരിഭാഗം ദിവസങ്ങളിലും ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കാനായെന്നത് ആശ്വാസകരം. 2 പേരും ശുഭ പ്രതീക്ഷയോടെയാണ് വോട്ടെണ്ണൽ ദിനം കാത്തിരിക്കുന്നത്.
Source link


