test del 3
ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണം: ഡോ.എം.കെ.റാമിന് മുൻകൂർജാമ്യമില്ല

കണ്ണൂർ ∙ കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അധ്യാപകൻ ഡോ.എം.കെ.റാമിന് മുൻകൂർജാമ്യമില്ല. ഡോ.കെ.ടി.സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ നോയിഡയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ ഇവരുടെ ജാമ്യഹർജി കോടതിയിൽ എതിർക്കും. നോയിഡയിലെ ലോൺ ആപ്പ് സ്ഥാപനത്തിൽ കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ഇവർക്കു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിച്ചേക്കുമെന്ന വാദവും പൊലീസ് ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി സൈബർ ക്രൈം പൊലീസ് ഇൻസ്റ്റന്റ് ഫണ്ട്സിന്റെ നോയിഡയിലെ ഓഫിസിലേക്കു തിരിക്കും. ഇൻസ്റ്റന്റ് ഫണ്ട്സിന്റെ ഉടമയെയും പിടികൂടാനായിട്ടില്ല.
Source link


