NATIIONAL

‘നിന്റെ കയ്യിൽ പണമുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി..’: ഒരു കിലോ തൂക്കം, വില ഒന്നരക്കോടി; ആർച്ചറുടെ ആ മാലയ്ക്ക് പിന്നിൽ വലിയൊരു രഹസ്യമുണ്ട്


രാജ്യാന്തര ക്രിക്കറ്റിൽ, 95 മൈൽ (ശരാശരി 150 കിലോമീറ്റർ) വേഗത്തിൽ പന്തെറിയുന്ന ഒരു ബോളറെ സംബന്ധിച്ചിടത്തോളം ഓരോ മില്ലിസെക്കൻഡും വിലപ്പെട്ടതാണ്. എന്നാൽ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ പന്തെറിയാൻ ഓടി വരുമ്പോൾ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ വേഗം മാത്രമല്ല, നെഞ്ചിൽ തിളങ്ങുന്ന ആ കട്ടിയുള്ള സ്വർണമാല കൂടിയാണ്. ചിലർക്കിത് വെറുമൊരു ആഭരണമാണ്, മറ്റു ചിലർക്കത് ഒരു സാംസ്കാരിക അടയാളമാണ്. എന്നാൽ ഒരു വിഭാഗത്തിന് അതു വിമർശിക്കാനുള്ള ആയുധമാണ്. ആർച്ചറുടെ ഈ സ്വർണമാല വെറുമൊരു ഫാഷൻ മാത്രമല്ല, അത് കരീബിയൻ വേരുകളുടെയും, അതിജീവനത്തിന്റെയും, കായിക ലോകത്ത് നിലനിൽക്കുന്ന വംശീയ മുൻവിധികളുടെയും പ്രതീകമാണ്.∙ വെല്ലുവിളികൾ നിറഞ്ഞ സ്റ്റൈൽ ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ചിടത്തോളം ഇത്രയും ഭാരമുള്ള ഒരു മാല കഴുത്തിലിട്ട് പന്തെറിയുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ കരിയറിൽ ഉടനീളം പരുക്കുകൾ വേട്ടയാടിയിട്ടും തന്റെ പ്രകടനത്തിലോ സ്റ്റൈലിലോ മാറ്റം വരുത്താൻ ആർച്ചർ തയാറായിട്ടില്ല. രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയിൽ സ്വർണമാല തിളങ്ങുന്ന ആർച്ചറുടെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്. ക്രിക്കറ്റ് ലോകത്ത് ആഭരണങ്ങളോട് പ്രിയമുള്ള ഒരേയൊരു താരം ആർച്ചറല്ല. വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ൽ, ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, മുൻ പേസർ പ്രവീൺ കുമാർ എന്നിവരും ഗ്രൗണ്ടിലെ തങ്ങളുടെ ‘ബ്ലിങ്’ ലുക്കിന് പേരുകേട്ടവരാണ്. എങ്കിലും ഒന്നരക്കോടിയുടെ ഈ മാലയുമായി പന്തെറിയുന്ന ആർച്ചർ സൈബർലോകത്തെ ചർച്ചാവിഷയമാണ്.∙ വെറുമൊരു ‘ബ്ലിങ്’ അല്ല, കരീബിയൻ പാരമ്പര്യം∙ കാണാതായ മെഡൽ ആർച്ചറുടെ സ്വർണമാല വാർത്തകളിൽ നിറഞ്ഞത് 2020ലെ ലോക്‌ഡൗൺ കാലത്താണ്. 2019 ലോകകപ്പ് ഫൈനലിലെ ആവേശകരമായ സൂപ്പർ ഓവർ എറിഞ്ഞ് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ആർച്ചർക്ക് ലഭിച്ച ലോകകപ്പ് മെഡൽ കാണാതായി. താൻ സ്ഥിരമായി സ്വർണമാലകൾ തൂക്കിയിടാറുള്ള ചിത്രത്തിന് മുകളിലായിരുന്നു അദ്ദേഹം മെഡലും വച്ചിരുന്നത്. വീട് മാറുന്നതിനിടയിൽ മെഡൽ കാണാതായത് ആഴ്ചകളോളം ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാഴ്ത്തി. ഒടുവിൽ ഒരു ഗസ്റ്റ് ബെഡ്‌റൂമിൽനിന്ന് അത് കണ്ടെത്തിയപ്പോൾ ആർച്ചർ കുറിച്ച ‘ബൂം’ എന്ന ട്വീറ്റ് ആരാധകർക്ക് വലിയ ആശ്വാസമായിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടവും തന്റെ പ്രിയപ്പെട്ട ആഭരണങ്ങളും തമ്മിലുള്ള വൈകാരിക ബന്ധം ഈ സംഭവം അടിവരയിടുന്നു.


Source link

Back to top button