test del 4 copy of del 3
കേരളത്തിൽ നിന്നുളള ഭാരവാഹനങ്ങൾക്ക് കന്യാകുമാരി ജില്ലയിൽ പ്രവേശനവിലക്ക്; കടുത്തപ്രതിസന്ധി

പാറശാല∙ കേരളത്തിൽ നിന്നുളള ഭാരവാഹനങ്ങൾക്ക് കന്യാകുമാരി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായി. കേരളത്തിലേക്കുളള ഭാരവാഹനങ്ങൾ കന്യാകുമാരി ജില്ലയിൽ വ്യാപകമായ അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 10 മുതൽ ഇത്തരം വാഹനങ്ങൾ കന്യാകുമാരി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ജില്ലാകലക്ടർ ഉത്തരവിറക്കിയത്. കാരോട്– നാഗർകോവിൽ ബൈപ്പാസിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ആ റോഡ് വഴി ലോറികൾക്ക് പ്രവേശനം അനുവദിക്കുമെന്നാണ് ഉത്തരവിലുളളത്.ഏതാനും ചില വാഹനങ്ങൾ ആര്യങ്കാവ്, ചെങ്കോട്ട വഴി ലോഡ് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും നേരത്തേയുണ്ടായിരുന്നതിന്റെ പത്തു ശതമാനം പോലും ലഭ്യമാകുന്നില്ല. ദൂരക്കൂടുതലാണ് പ്രശ്നം. കന്യാകുമാരി ജില്ല വഴി പോയി മടങ്ങാൻ 150–200 കിലോമീറ്റർ വേണ്ടി വരുന്ന സ്ഥാനത്ത് ചെങ്കോട്ട വഴിയാണെങ്കിൽ ഇരട്ടിയിലേറെ ദൂരമുണ്ട്. അതു കൊണ്ടു തന്നെ ഇവയുടെ വില വൻതോതിൽ ഉയർന്നു.സാധാരണ ടിപ്പർ ലോറികളിലെത്തിക്കുന്ന 2 ചതുരം (ക്യൂബിക് മീറ്റർ) പാറയ്ക്ക് 7000–7500 വരെയായിരുന്നത് ഇപ്പോൾ 9000–നു മേലെയാണ് വില. വെളളറട ഉൾപ്പെടെയുളള കിഴക്കൻ മേഖലയിൽ ഉളള പല ക്വാറികളും പ്രവർത്തിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്ന് ഡീലർമാർക്ക് സിമന്റ്, കമ്പി എന്നിവ കേരളത്തിൽ എത്തിക്കുന്നതിന് ഇപ്പോഴത്തെ വിലക്ക് തടസ്സമല്ലെങ്കിലും ഇവ മാത്രം കിട്ടിയതു കൊണ്ട് കാര്യമില്ലെന്ന് നിർമാതാക്കൾ പറയുന്നു.
Source link


